Wednesday, March 4, 2026
No menu items!

subscribe-youtube-channel

HomeNewsഉത്സവകാല സ്‌പെഷ്യൽ...

ഉത്സവകാല സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

തിരുവനന്തപുരം : ഉത്സവകാലത്ത് യാത്ര ചെയ്യുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം റെയിൽവേ മന്ത്രാലയം സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. SMVT ബെംഗളൂരു – തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (06523) 2025 ഓഗസ്റ്റ് 11, 18, 25,സെപ്റ്റംബർ 1, 8, 15 തീയതികളിൽ (തിങ്കളാഴ്ച) രാത്രി 7:25 ന് എസ്‌എം‌വി‌ടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1:15 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

തിരികെ തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (06524) തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴ്ചകളിൽ, 2025 ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 2, 9, 16 തീയതികളിൽ ഉച്ചയ്ക്ക് ശേഷം 3:15 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 08:30 ന് ബെംഗളൂരു എസ്എംവിടിയിൽ എത്തിച്ചേരും.

SMVT ബെംഗളൂരു – തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (നമ്പർ 06547) 2025 ഓഗസ്റ്റ് 13, 27, സെപ്റ്റംബർ 3 തീയതികളിൽ (ബുധനാഴ്ച) വൈകുന്നേരം 7:25 ന് SMVT ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1:15 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (നമ്പർ 06548) വ്യാഴാഴ്ചകളിൽ, 2025 ഓഗസ്റ്റ് 14, 28, സെപ്റ്റംബർ 4 തീയതികളിൽ ഉച്ചയ്ക്ക് 3:15 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 08:30 ന് ബെംഗളൂരുവിൽ എസ്എംവിടിയിൽ എത്തും.

കൃഷ്ണരാജപുരം, ബംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ,പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല എന്നീ സ്റ്റേഷനുകളിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടാകും.

ട്രെയിനുകളുടെ മുൻകൂർ റിസർവേഷൻ ഇന്ന് മുതൽ ആരംഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമൃത് പദ്ധതിക്ക് കേന്ദ്രം നല്‍കുന്നത് 2525.8 കോടി: 732 പദ്ധതികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല – മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: അമൃത് ഒന്ന്, രണ്ട് പദ്ധതികള്‍ പ്രകാരം 2046 പദ്ധതികളുടെ നിര്‍വഹണത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത് 2525.8 കോടി രൂപയെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയില്‍ പറഞ്ഞു. ഇതില്‍ 732 പദ്ധതികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല....

നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികൾ ആയവർക്ക് മുഖ്യമന്ത്രി യുടെ ഓഫീസിൽ നിന്നും സംരക്ഷണം ലഭിക്കുന്നു -പി സി ജോർജ്ജ്

പത്തനംതിട്ട : മുൻ എം എൽ എ യും ബിജെപി നേതാവുമായ പി സി ജോർജ്ജ് എ ഡി എം നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബത്തെ കണ്ട് സംസാരിച്ചു. കുടുംബത്തോടൊപ്പം എന്നും...
- Advertisment -

Most Popular

- Advertisement -