തിരുവനന്തപുരം : ഏപ്രിലിൽ ആരംഭിക്കുന്ന സ്പോർട്സ് കേരള ഫൗണ്ടേഷൻ വേനൽക്കാല കായിക ക്യാമ്പിന്റെ രജിസ്ട്രേഷൻ തുടങ്ങി. കായിക വകുപ്പിന്റെ മേൽനോട്ടത്തിൽ സ്പോർട്സ് കേരള ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ക്യാമ്പിൽ 5 വയസു മുതൽ 21 വയസുവരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ക്യാമ്പിന്റെ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ : 6282902473, വെബ്സൈറ്റ് : sportskeralasummercamp.in.