Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeSportsകായിക ദിനാചരണവും...

കായിക ദിനാചരണവും ഹോക്കി – ഫുട്ബോൾ പ്രദർശന മത്സരവും

തിരുവല്ല : വൈ.എ. സി.എ സബ് – റീജണിൻ്റെ നേതൃത്വത്തിൽ കായിക ദിനാചരണവും ഹോക്കി – ഫുട്ബോൾ പ്രദർശന മത്സരവും മാർത്തോമ്മാ കോളേജ് ഗ്രൗണ്ടിൽ നടത്തി. ജില്ലാ ഒളിമ്പിംക്സ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.  വൈ.എം.സി.എ  സബ് – റിജൻ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.

മുൻ ഇന്ത്യൻ ഫുട്ബോൾ ഗോൾ കീപ്പർ കെ.ടി ചാക്കോ, കേരളാ ഫുട്ബോൾ അസോസിയേഷൻ ട്രഷറർ ഡോ. റെജിന്നോൾസ് വർഗീസ്, സബ് – റീജൻ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, സബ് റീജൺ സ്പോർട്സ് ആൻ്റ് ഗെയിംസ് കൺവീനർ കുര്യൻ ചെറിയാൻ, സബ് – റീജൻ മുൻ ചെയർമാൻന്മാരായ ജൂബിൻ ജോൺ, അഡ്വ. എം.ബി നൈനാൻ, ജോ ഇലഞ്ഞിമൂട്ടിൽ, തിരുവല്ല വൈ.എം.സി.എ പ്രസിഡൻ്റ് പ്രൊഫ. കുര്യൻ ജോൺ, ഫൊക്കാനാ സീനിയർ വൈസ് ചെയർപേഴ്സൺ ലീലാ മാരേട്ട്, വർഗീസ് മാത്യു, ബിജു തുടങ്ങിപ്പറമ്പിൽ, ഡാലി ജോർജ്, സ്റ്റീവ് ബെൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

കെ.ടി ചാക്കോ, ദേശീയ ഹോക്കി താരം അജ്ഞലി കൃഷ്ണൻ, ഹോക്കി സംസ്ഥാന താരങ്ങളായ സോനാ മോൾ എൽദോ, വൈഗാ പ്രസാദ് എന്നിവരെ ആദരിച്ചു. ഹോക്കി – ഫുട്ബോൾ പ്രദർശന മത്സരവും നടന്നു. കായിക താരങ്ങൾക്ക് ഹോക്കി സ്റ്റിക്ക്, ഫുട്ബോൾ എന്നിവ നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കല്ലുപ്പാറയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച്  നിരവധി പേർക്ക് പരിക്കേറ്റു

മല്ലപ്പള്ളി:  കല്ലുപ്പാറയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റു. തോട്ടഭാഗം - മല്ലപ്പള്ളി റോഡിൽ കല്ലൂപ്പാറ ചന്തയ്ക്ക് സമീപം ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. തിരുവല്ലായിൽ...

Kerala Lottery Results : 27-01-2025 Win Win W-806

1st Prize Rs.7,500,000/- (75 Lakhs) WD 933705 (PUNALUR) Consolation Prize Rs.8,000/- WA 933705 WB 933705 WC 933705 WE 933705 WF 933705 WG 933705 WH 933705 WJ 933705 WK...
- Advertisment -

Most Popular

- Advertisement -