Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീവല്ലഭക്ഷേത്രത്തിന് ചുറ്റുമുള്ള...

ശ്രീവല്ലഭക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകൾ നവീകരിക്കാൻ നിർദ്ദേശം

തിരുവല്ല: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള, ദേവസ്വം ബോർഡിന് കീഴിലുള്ള റോഡുകൾ നവീകരിക്കാൻ നിർദ്ദേശം.ദേവസ്വം ബോർഡ് അംഗം പി.ഡി.സന്തോഷ് കുമാറാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. തിങ്കളാഴ്ച ഇത് സംബന്ധിച്ച് ശ്രീവല്ലഭ ക്ഷേത്ര പരിസരവും റോഡും ബോർഡ് അംഗം സന്ദർശിച്ചിരുന്നു. അടുത്ത ദിവസം  ഇതിൻ്റെ എസ്റ്റിമേറ്റെടുക്കും. ഉൽസവം ആരംഭിക്കുന്നതിന് മുൻപ് തന്നെ അടിയന്തിര നടപടി എടുക്കാനാണ് നീക്കം.

ഏറെ നാളുകളായി തകർന്നു കിടന്നിരുന്ന റോഡ് നവീകരിക്കണമെന്ന ആവശ്യം ഭക്‌തർ ഉയർത്തിയിരുന്നു.ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് പുനരുദ്ധാരണ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി സംസ്ഥാന ദേവസ്വം വകുപ്പ് സെക്രട്ടറി  രാജമാണിക്യം ഐഎഎസിന്  നിവേദനം നൽകിയിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല തിരുമേനി ആത്മവിശുദ്ധിയുടെ പ്രകാശഗോപുരം: സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

പരുമല: ആത്മത്യാഗിയായ പരുമല തിരുമേനി ആത്മവിശുദ്ധിയുടെ പ്രകാശഗോപുരമായിരുന്നു എന്ന് ഇടുക്കി ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പര പരുമല അഴിപ്പുരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം വൈദിക...

ഗായിക എസ്. ജാനകി അന്തരിച്ചു

ബംഗ്ലൂർ: വിഖ്യാത ഗായിക എസ് ജാനകി(88) അന്തരിച്ചു. ഇന്ത്യയിലെ  മികച്ച പിന്നണി ഗായികമാരിൽ ഒരാളായിരുന്നു എസ് ജാനകി. കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പ​ങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം....
- Advertisment -

Most Popular

- Advertisement -