Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയില്‍ നിയന്ത്രണങ്ങളോടെ...

ശബരിമലയില്‍ നിയന്ത്രണങ്ങളോടെ സ്‌പോട്ട് ബുക്കിങ്ങിന് ധാരണ

ശബരിമല : വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് കര്‍ശനനിയന്ത്രണങ്ങളോടെ പാസ് നല്‍കി ദര്‍ശനത്തിന് അവസരമൊരുക്കാൻ ദേവസ്വം ബോർഡ് തീരുമാനം. ഇതു സംബന്ധിച്ച് ദേവസ്വം ബോര്‍ഡും പൊലീസും നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. മുന്‍പ് സ്‌പോട്ട് ബുക്കിങ്ങിനായി ഇടത്താവളങ്ങള്‍ ഉള്‍പ്പടെയുള്ളിടങ്ങളിൽ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ കൗണ്ടറുകളുടെ എണ്ണം കുറയ്ക്കും. ഫോട്ടോയും തിരിച്ചറിയില്‍ രേഖയായി ആധാറും നിര്‍ബന്ധമാക്കും. ഇങ്ങനെ ദര്‍ശനത്തിന് അവസരം നല്‍കുന്നതിന് സ്‌പോട്ടിങ് ബുക്കിങ് എന്നുതന്നെ പേരിടണമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗങ്ങളായ എം അജിത് കുമാര്‍, ജി സുന്ദരേശൻ എന്നിവരുമായി എഡിജിപി എസ് . ശ്രീജിത്ത് ചര്‍ച്ച നടത്തി. ചര്‍ച്ചയിലെ ധാരണകള്‍ മുഖ്യമന്ത്രിയെ അറിയിക്കും. സര്‍ക്കാരാണ് അന്തിമതീരുമാനം എടുക്കുക.

ഇടത്താവളങ്ങളില്‍ ഇത്തരത്തില്‍ സ്‌പോട്ട് ബുക്കിങ് വേണ്ടെന്നാണ് പൊലിസിന്റെ നിര്‍ദേശം. വെര്‍ച്വല്‍ ക്യൂ ഇല്ലാതെ വരുന്ന തീര്‍ഥാടകര്‍ക്ക് നിലയ്ക്കലിലോ, പമ്പയിലോ പാസ് നല്‍കി ദര്‍ശനത്തിന് കടത്തിവിടാനാണ് ആലോചന. ഫോട്ടോ ഉള്‍പ്പടെയുള്ള പാസാണ് നല്‍കുന്നത്‌. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 25-07-2024 Karunya Plus KN-532 

1st Prize Rs.8,000,000/- PB 339801 (KOLLAM) Consolation Prize Rs.8,000/- PA 339801 PC 339801 PD 339801 PE 339801 PF 339801 PG 339801 PH 339801 PJ 339801 PK 339801 PL...

തൃശ്ശൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

തൃശൂര്‍ : തൃശൂര്‍ പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം.പതിനാലു പേര്‍ക്ക് പരിക്കേറ്റു. ബസിലെ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ് .ഇന്ന്‌ പുലര്‍ച്ചെ 1.30-നാണു അപകടം. കോഴിക്കോട് നിന്ന് കുമളിയിക്ക് പോകുന്ന...
- Advertisment -

Most Popular

- Advertisement -