തിരുവല്ല : പാണ്ടനാട് മുറിയായ്ക്കര നെട്ടായത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ചരിത്രപ്രസിദ്ധവും ഐതീഹപ്പെരുമയുള്ളതുമായ തിരുവൻവണ്ടൂർ ശ്രീഗോശാലകൃഷ്ണ ജലോത്സവത്തിന്റെ സാമ്പത്തിക സമാഹരണത്തിന്റെ ആദ്യ സംഭാവന ഏറ്റുവാങ്ങി.
പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത ഒരു ഭക്തൻ ജലോത്സവ കമ്മിറ്റി ചെയർമാൻ വി.വിമൽകുമാറിനെ ഏൽപ്പിച്ച തുക പാണ്ടനാട് നടന്ന യോഗത്തിൽ ജനറൽ കൺവീനർ വി .ആർ മുരളീധരൻ പിള്ള ഏറ്റുവാങ്ങി.ചടങ്ങിൽ സേവാ സംഘം സെക്രട്ടറി മുരളീധരൻ ഹരിശ്രീ വിവിധ സബ് കമ്മറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു.