ചങ്ങനാശ്ശേരി : തുരുത്തി മര്‍ത്ത് മറിയം ഫൊറോന ഇടവകയില്‍ എല്ലാവര്‍ക്കും ‘സ്വന്തമായി ബൈബിള്‍’ എന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതി ഉദ്ഘാടനം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ നിര്‍വ്വഹിച്ചു. തുരുത്തി മര്‍ത്ത് മറിയം ഫൊറോന ഇടവകയില്‍ ആദ്യം 100 കുട്ടികള്‍ക്ക് സമ്പൂര്‍ണ്ണ ബൈബിള്‍ നല്‍കി.
ഫൊറോന വികാരി ഫാ.ജേക്കബ് ചീരംവേലില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ.ജൂലിയസ് തീമ്പലങ്ങാട്ട്, ഫാ.മാത്യു കാഞ്ഞിരംകാലായില്‍, ലാലു വി.എ. വേട്ടാപറമ്പില്‍, സിറില്‍ ജോയി കുന്നത്തുവഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു.






