ന്യൂഡൽഹി : സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി.ലേ മേഖലയിൽ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകർ ബിജെപി ഓഫീസിന് തീയിടുകയും പോലീസ് വാൻ കത്തിക്കുകയും ചെയ്തു.പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലേ അപെക്‌സ് ബോഡിയുടെ (എൽ.എ.ബി) യുവജന വിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ലഡാക്കിന് പൂർണ്ണ സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക തുടങ്ങിയവയാണ് പ്രക്ഷോഭകാരികളുടെ ആവശ്യം.