Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKottayamആത്മയുടെ പദ്ധതിയില്‍...

ആത്മയുടെ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കണം: എന്‍ ഹരി

കോട്ടയം : റബര്‍ കൃഷി വ്യാപകവും വിപുലവുമാക്കാനുളള ‘ആത്മ’യുടെ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടിയെടുക്കാന്‍ റബര്‍ ബോര്‍ഡ് യോഗം തീരുമാനിക്കണമെന്ന് ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെംബര്‍ എന്‍ ഹരി ആവശ്യപ്പെട്ടു .പദ്ധതിയുടെ പത്തുശതമാനമെങ്കിലും കേരളത്തിലെ റബര്‍ കൃഷി വ്യാപനത്തിന് വിനിയോഗിക്കണം. ഇക്കാര്യത്തിന്റെ ഗൗരവം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ ബോര്‍ഡ് തലത്തില്‍ കൊണ്ടുവരണമെന്ന് റബര്‍ ബോര്‍ഡ് യോഗത്തില്‍ ഹരി ആവശ്യപ്പെട്ടു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും റബര്‍ കൃഷി വ്യാപകമാക്കാനുളള 1,100 കോടി രൂപയുടെ വന്‍പദ്ധതിയുടെ ഭാഗമായി ഇതുവരെ 30 ശതമാനം സ്ഥലത്ത് റബര്‍ കൃഷി ആരംഭിച്ചതായി ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ (ആത്മ ATMA) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രണ്ടുലക്ഷം ഹെക്ടര്‍ സ്ഥലത്ത് കൃഷി ആരംഭിക്കുമെന്നും ഇതില്‍ കേരളത്തെ പരിഗണിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ അര്‍ണബ് ബാനര്‍ജി വ്യക്തമാക്കിയിരുന്നു.റബര്‍ ഉത്പാദനത്തില്‍ ഒന്നാമത് നില്‍ക്കുന്ന കേരളത്തെ ഒഴിവാക്കാനുളള അജണ്ട നടപ്പാക്കാന്‍ സമ്മതിക്കില്ല ഹരി പറഞ്ഞു.

കേരളം പോലെ റബര്‍ കൃഷിക്ക് വളരെ അനുകൂലമായ അന്തരീഷമുളള സംസ്ഥാനത്ത് നിലവിലുളള സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ലയിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ്  റോഡരികിലെ ചെളിയിൽ പുതഞ്ഞു

തിരുവല്ല: വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ്  റോഡരികിലെ ചെളിയിൽ താഴ്ന്നു. തിരുവല്ല കാവുംഭാഗം – ചാത്തങ്കരി റോഡിൽ പെരിങ്ങര ജംഗ്ഷന് സമീപം ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം...

Kerala Lottery result :06/04/2024 Karunya KR 648

1st Prize Rs.80,00,000/- KJ 915887 (CHERTHALA) Consolation Prize Rs.8,000/- KA 915887 KB 915887 KC 915887 KD 915887 KE 915887 KF 915887 KG 915887 KH 915887 KK 915887...
- Advertisment -

Most Popular

- Advertisement -