പത്തനംതിട്ട: പത്തനംതിട്ട വെച്ചുച്ചിറയിൽ തെരുവ് നായ് ആക്രമണം. സ്കൂൾ വിദ്യാർത്ഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ് അക്രമിച്ചു. വെച്ചൂച്ചിറ സി.എം.എസ് സ്കൂളിന് സമീപമാണ് തെരുവുനായ് അക്രമണമുണ്ടായത്. സെന്‍റ് തോമസ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹെലീന സാൻറാ ബിജുവിനെയാണ് ആദ്യം ആക്രമിച്ചത്.
ഹെലീന ട്യൂഷന് പോകും വഴിയായിരുന്നു അക്രമണം. കുട്ടിയെ അക്രമിച്ച ശേഷം സമീപത്തെ കടയുടെ പുറത്ത് നിൽക്കുകയായിരുന്ന വ്യാപാരിയെയും നായ് അക്രമിച്ചു. പിന്നാലെ ബൈക്കിൽ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ് അക്രമിച്ചു.