ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ കടുത്ത നീക്കവുമായി സുപ്രീംകോടതി.എല്ലാ തെരുവുനായകളെയും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഷെൽട്ടറിലേക്ക് നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു .നായകളുടെ കടിയേല്‍ക്കുന്ന സംഭവങ്ങളും പേവിഷബാധ മൂലമുള്ള മരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ഉത്തരവ്.
ഷെൽട്ടറുകൾ സജ്ജമാക്കാൻ മുൻസിപ്പാലിറ്റികളും മറ്റ് ഏജൻസികളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ഒരു കാരണവശാലും അവയെ തെരുവിലേക്ക് വിടരുതെന്നും കോടതി പറഞ്ഞു.നായകളെ പിടികൂടുന്നതിനെതിരെ ആരെങ്കിലും രംഗത്തുവന്നാൽ അവർക്കെതിരെയും നടപടിയെടുക്കുമെന്നും ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി.തെരുവുനായകളെ ദത്തെടുക്കാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.






