Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഅനധികൃത വലകൾ...

അനധികൃത വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനെതിരെ കർശന നടപടി സ്വീകരിക്കും :ഫിഷറീസ് ഡയറക്ടർ

തിരുവനന്തപുരം : പെലാജിക് വല ഉൾപ്പെടെയുള്ള അനധികൃത വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡയറക്ടർ അറിയിച്ചു. ചെറുമത്സ്യങ്ങൾ ഉൾപ്പെടെ സംരക്ഷിക്കപ്പെടേണ്ട മത്സ്യങ്ങൾക്ക് വളരെയേറെ നാശം വരുത്തുന്ന ആയതിനാലാണ് പെലാജിക് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നത്.

പെലാജിക്ക് വല ഉൾപ്പെടെയുള്ള നിരോധിത വലകളുടെ നിർമ്മാണം, സൂക്ഷിക്കൽ, ഗതാഗതം എന്നിവ കേരള മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.ഈ വലകൾ ബോട്ടിൽ അല്ലെങ്കിൽ വള്ളത്തിൽ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന യാനങ്ങൾക്കെതിരെ 2.5 ലക്ഷം രൂപ വരെ പിഴ ഈടാക്കുകയും ബോട്ടിലുള്ള മത്സ്യം ലേലം ചെയ്ത് തുക സർക്കാരിലേയ്ക്ക് അടക്കുകയും ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആധാർ : ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം : ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐ.ടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നവജാത ശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ്...

ടി എം തോമസ് ഐസക്കിൻ്റെ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ആഫീസ് ഉദ്ഘാടനം ചെയ്തു

തിരുവല്ല: എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്കിൻ്റെ തിരുവല്ല അസംബ്ലി മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ആഫീസിൻ്റെ ഉദ്ഘാടനം മാത്യു ടി തോമസ് എംഎൽഎ നിർവ്വഹിച്ചു. തിരുവല്ല എലൈറ്റ് ഹോട്ടലിന് സമീപം...
- Advertisment -

Most Popular

- Advertisement -