Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsആരോഗ്യ സംരക്ഷണത്തിന്...

ആരോഗ്യ സംരക്ഷണത്തിന് ശക്തമായ പങ്കാളിത്തം ആവശ്യം- പദ്മശ്രീ കുര്യൻ ജോൺ മേളാംപറമ്പിൽ

തിരുവല്ല: സാമൂഹ്യ പങ്കാളിത്തം ഉയർന്നാൽ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാകുമെന്ന് പദ്മശ്രീ ഡോ  കുര്യൻ ജോൺ മേളാംപറമ്പിൽ പറഞ്ഞു. ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി, ജില്ല അന്ധത നിവാരണ സമിതി, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എന്നിവർ ചേർന്ന് തിരുവല്ലയിൽ സംഘടിപ്പിച്ച 94-ാമത് സൗജന്യ നേത്രപരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

റെഡ്‌ക്രോസ് സൊസൈറ്റി വൈസ് പ്രസിഡന്റ് എം.സലിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു കല്ലുങ്കൽ, യുഡിഎഫ് ജില്ല ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ, ഡോ. ഷിബു സക്കറിയ, സത്യം മിനിസ്ട്രി ചെയർമാൻ ഡോ.സി.വി.വടവന, നേത്രരോഗ വിദഗ്ധരായ ഡോ.യുവറാണി,ഡോ.കല്യാണി, കോ-ഓർഡിനേറ്റർ ഹേമചന്ദ്രൻ , കെ.പി.രമേശ്, ഡോ.സജി കുര്യൻ, സാമുവേൽ ചെറിയാൻ, ആലുക്കാസ് മാനേജർ ഷെൽട്ടൺ വി.റാഫേൽ ,പി .എം. അനീർ എന്നിവർ പ്രസംഗിച്ചു.

ക്യാമ്പിൽ പങ്കെടുത്ത 300-ലധികം രോഗികളിൽ നിന്ന് 79 പേരെ ശസ്ത്രക്രിയയ്ക്കായി തിരഞ്ഞെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലാ കോടതിപ്പാലം പുനർനിർമാണം: മാറ്റിവെച്ച ട്രയൽ റൺ 29, 30 തീയതികളിൽ

ആലപ്പുഴ: ജില്ലാ കോടതിപ്പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് മാറ്റിവെച്ച ട്രയൽ റൺ ജൂലായ് 29 മുതൽ ആരംഭിക്കുമെന്ന് കെ.ആർ.എഫ്.ബി എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ട്രയൽ റൺ 29, 30 തിയതികളിൽ...

പ്രകൃതി സംരക്ഷണത്തിന് സുസ്ഥിര പദ്ധതികൾ ആവിഷ്‌ക്കരിച്ച് ഓർത്തഡോക്സ്‌ സഭ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി  സഭയുടെ പരിസ്ഥിതി കമ്മിഷന്റെ ആഭിമുഖ്യത്തിൽ  ദേവലോകം കാതോലിക്കേറ്റ് അരമനയിൽ  "സുസ്ഥിര പരിസ്ഥിതി പദ്ധതികൾ"  പരിസ്ഥിതി കമ്മീഷൻ പ്രസിഡന്റ് ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്തു....
- Advertisment -

Most Popular

- Advertisement -