കൊല്ലം : കൊല്ലം∙തേവലക്കര ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥി സ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മിഥുൻ സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം .
ചെരുപ്പ് എടുക്കാൻ കെട്ടിടത്തിൽ കയറിയപ്പോൾ കാൽതെന്നുകയും സമീപത്തുകൂടി പോകുന്ന ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേൽക്കുകയുമായിരുന്നു .ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു.






