Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKollamവിദ്യാർത്ഥിയുടെ കൊലപാതകം...

വിദ്യാർത്ഥിയുടെ കൊലപാതകം : കാരണം പ്രണയപ്പക : പ്രതി ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ

കൊല്ലം : കൊല്ലം ഉളിയക്കോവിലിൽ കോളജ് വിദ്യാർഥിയെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തിയ യുവാവ് ട്രെയിനിനു മുന്നിൽചാടി ആത്‍മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ പ്രണയപ്പക. കൊല്ലപ്പെട്ട ഫെബിൻ ജോർജിന്റെ സഹോദരിയും പ്രതി തേജസ് രാജും പ്രണയത്തിലായിരുന്നു. വിവാഹത്തിന് രണ്ട് കുടുംബവും സമ്മതിക്കുകയും ചെയ്തു. എന്നാൽ ജോലി കിട്ടിയതിന് ശേഷം ഈ ബന്ധത്തിൽ നിന്ന് യുവതി പിന്മാറി. ഇത് വൈരാഗ്യത്തിനു കാരണമായെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് പ്രതി വീട്ടിലെത്തിയതെന്നാണു സൂചന . പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാനായി പെട്രോളുമായാണ് തേജസ് വീട്ടിലെത്തിയത്. ഫെബിന്റെ വീട്ടിലെത്തിയ പ്രതിയും പെൺകുട്ടിയുടെ അച്ഛനുമായി വാക്കുത്തർക്കമുണ്ടാവുകയും തടയാനെത്തിയ ഫെബിനെ കുത്തുകയുമായിരുന്നു. ശേഷം കാറുമെടുത്ത് രക്ഷപ്പെട്ട പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ആക്രമണത്തിൽ പരിക്കേറ്റ യുവതിയുടെ അച്ഛൻ ജോർജ് ഗോമസ് ചികിത്സയിൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ടയിൽ യുഡിഫ്,എൻഡിഎ സ്ഥാനാർഥികൾ  ഇന്ന് നാമനിർദ്ദേശ പത്രിക നൽകും

പത്തനംതിട്ട:  യു.ഡി.എഫ്. സ്ഥാനാർഥി ആന്റോ ആന്റണിയും, എൻ.ഡി.എ. സ്ഥാനാർഥി അനിൽ ആന്റണിയും വരണാധികാരിക്ക് മുമ്പാകെ ഇന്ന്  നാമനിർദ്ദേശ പത്രിക നൽകും. ആന്റോ ആന്റണി നേതാക്കൾക്കൊപ്പം രാവിലെ 10.30 നും, അനിൽ ആന്റണി എൻ.ഡി.എ....

ഫ്രണ്ട്സ്, അക്ഷയ കേന്ദ്രം എന്നിവിടങ്ങൾ വഴി വൈദ്യുതി ബിൽ സ്വീകരിക്കില്ല

തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം...
- Advertisment -

Most Popular

- Advertisement -