എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ് പരിസ്ഥിതി ശിൽപശാല ഉദ്ഘാടനം ചെയ്തു. പമ്പാനദി,പടയണി, ആറന്മുള കണ്ണാടി, പള്ളിയോടം എന്നീ നാലു വിഷയത്തിൽ ആറന്മുളയുടെ പൈതൃക സമ്പത്തുകളെക്കുറിച്ചുള്ള ചർച്ചകളും പഠനക്ലാസുകളും ശില്പശാലയിൽ നടന്നു.
ഐക്യരാഷ്ട്ര സഭയിൽ പൈതൃകകാര്യ ഉപദേശക കൗൺസിലിൽ ഭാരത പ്രതിനിധിയായി പ്രവർത്തിക്കുന്ന ഡോ.ബി . വേണുഗോപാൽ നേത്യത്വം നൽകി. തുടർന്ന് ഗാനസന്ധ്യ, ഓർമ്മപ്പൂക്കളം എന്നിവ ഉണ്ടായിരുന്നു.
നാളെ വൈകീട്ട് മൂന്നിനു നടക്കുന്ന സുഗത നവതി സമാപന സഭ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആറന്മുള വിജയാനന്ദ വിദ്യാപീഠം സ്കൂളിൽ ഉദ്ഘാടനം ചെയ്യും.