ഇസ്ലാമാബാദ് : പാകിസ്ഥാനിൽ പെഷവാറിലെ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം.പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്സിന് നേരെയാണ് അജ്ഞാതരായ രണ്ട് ആയുധധാരികൾ ആക്രമണം നടത്തിയത്.മൂന്ന് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട് .സൈനിക കന്റോൺമെന്റിന് സമീപത്താണ് ആക്രമണം നേരിട്ട പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്സ് സ്ഥിതി ചെയ്യുന്നത് .






