പാലക്കാട് : പാലക്കാട് കണ്ണാടി ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ ആത്‍മഹത്യയെ തുടർന്ന് സസ്‌പെൻഡ് ചെയ്ത പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു .പ്രധാനാധ്യാപിക യു. ലിസിക്കെതിരായ നടപടിയാണ് മാനേജ്മെന്റ് പിന്‍വലിച്ചത് . സംഭവത്തില്‍ ആരോപണവിധേയായ ക്ലാസ് അധ്യാപിക ടി. ആശ സസ്‌പെന്‍ഷനില്‍ തുടരുകയാണ്. അധ്യാപികയെ ന്യായീകരിച്ച് സംസാരിച്ചെന്ന കാരണത്താലാണ് പ്രധാനാധ്യാപികയെ മാനേജ്മെന്റ് സസ്‌പെന്‍ഡ് ചെയ്തത്.പ്രധാനധ്യാപിക ജോലിയിൽ പ്രവേശിച്ചത് തുടരന്വേഷണത്തെ ബാധിക്കുമെന്ന് മരിച്ച അർജുന്റെ മാതാപിതാക്കൾ പരാതിപ്പെട്ടു.






