Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKannurസൂരജ് വധക്കേസ്...

സൂരജ് വധക്കേസ് : എട്ട് പ്രതികൾക്ക് ജീവപര്യന്തം

കണ്ണൂർ : കണ്ണൂരിലെ ബിജെപി പ്രവർത്തകനായ സൂരജിനെ വധിച്ച കേസിലെ എട്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 2 മുതൽ 6 വരെയുള്ള പ്രതികൾക്കും ഗൂഢാലോചനയിൽ പങ്കാളികളായ 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം തടവ്. ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി ടി.കെ.രജീഷ് ഉൾപ്പെടെയുള്ളവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതി പ്രദീപന് 3 വർഷം കഠിനതടവും കോടതി വിധിച്ചു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസിലെ ഒന്നാം പ്രതി പി.കെ.ഷംസുദീൻ, 12–ാം പ്രതി ടി.പി.രവീന്ദ്രൻ എന്നിവർ വിചാരണക്ക് മുൻപേ മരിച്ചിരുന്നു. 2005 ഓഗസ്റ്റ് 7നായിരുന്നു ബിജെപി പ്രവർത്തകനായ സൂരജ് കൊല്ലപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉരുൾപൊട്ടിയ വിലങ്ങാട് ശക്തമായ മഴ : നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കോഴിക്കോട് : ഒരു മാസം മുൻപ് ഉരുള്‍പൊട്ടല്‍ നാശം വിതച്ച കോഴിക്കോട് വിലങ്ങാട് ശക്തമായ മഴ.ശക്തമായ മഴവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് ടൗണിലെ പാലം മുങ്ങി.ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിലച്ചു. നിരവധി കുടുംബങ്ങളെ നാട്ടുകാര്‍...

പ്രാദേശിക അവധി

പത്തനംതിട്ട : നവംബര്‍ രണ്ടിന് പരുമലപ്പളളി പെരുനാളിനോടനുബന്ധിച്ച് തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ പ്രാദേശിക അവധി നല്‍കി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് ബാധകമല്ല.
- Advertisment -

Most Popular

- Advertisement -