കൊല്ലം: കൊല്ലത്ത് ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയാണ് ആക്രമണം നടത്തിയത്. കാരണം വ്യക്തമല്ല.
നീണ്ടകര സ്വദേശിയായ തേജസ് രാജ് ആണ് പ്രതി. കൊലപാതകത്തിന് ശേഷം പ്രതി ട്രയിനിന് മുന്നിൽ ചാടി മരിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 7 മണിയോടെ ആയിരുന്നു സംഭവം.
മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛനും കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബിൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി.