Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്വച്ഛതാ ഹി...

സ്വച്ഛതാ ഹി സേവാ 2025: ജില്ലയിൽ വിപുലമായ ശുചിത്വ യജ്ഞം

ആലപ്പുഴ: ഒക്ടോബർ രണ്ട് ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ശുചിത്വ കാമ്പയിൻ ‘സ്വച്ഛതാ ഹി സേവാ 2025’ ശുചിത്വ യജ്ഞത്തിന്  തുടക്കമാകുന്നു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ രണ്ട് വരെ രണ്ടാഴ്ചക്കാലം നീളുന്ന പരിപാടിയിലൂടെ ജില്ലയെ കൂടുതൽ വൃത്തിയുള്ളതാക്കി മാറ്റുകയാണ് ലക്ഷ്യം. ജില്ലാ ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ എല്ലാ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും പങ്കാളികളാക്കിയാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചിത്വത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും വൃത്തിയുള്ള ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും യജ്ഞം സഹായകമാകും. പൊതുസ്ഥലങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും തീവ്രമായ ശുചീകരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വേമ്പനാട് കായൽ പുനരുജ്ജീവനം: പദ്ധതി റിപ്പോര്‍ട്ടും ശിപാര്‍ശകളും ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിക്ക് കൈമാറി

ആലപ്പുഴ: വേമ്പനാട് കായൽ പുനരുജ്ജീവന പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ടും കായല്‍ സംരക്ഷണത്തിന് വിദഗ്ധ സമിതികള്‍ സമര്‍പ്പിച്ച ശിപാര്‍ശകളും മുഖ്യമന്ത്രി പിണറായി വിജയന്...

ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്ക്  സ്വീകരണം നൽകി

തിരുവല്ല: 67- മത് കേരള സ്കൂൾസ് കായികമേള  'ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി' ക്ക് തിരുവല്ല എസ് സി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി.  മുനിസിപ്പൽ കൗൺസിലറും, കേരള ഫുട്ബോൾ അസോസിയേഷൻ...
- Advertisment -

Most Popular

- Advertisement -