തൃശ്ശൂര്‍: കേന്ദ്രതിരഞ്ഞെടുപ്പുകമ്മിഷന്‍ നിര്‍ദേശിച്ച തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനോട് (എസ് ഐ ആര്‍) സഹകരിക്കണമെന്ന് കേരളത്തിലെ സഭാ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കി സിറോ മലബാര്‍ സഭ. സിപിഎം അടക്കമുള്ള ഇടതു സംഘടനകളും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസുകളുമടക്കമുള്ള ഐക്യമുന്നണി ഘടക കക്ഷികളും എസ്‌ഐആര്‍ അട്ടിമറിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിലാണ് സഭയുടെ നിര്‍ദേശം.
ബിഎല്‍ഒമാര്‍ വീടുകളില്‍ എത്തുമ്പോള്‍ അവരോടു സഹകരിക്കണമെന്ന് സഭയുടെ നിര്‍ദേശത്തില്‍ പറയുന്നു. ഫോമുകള്‍ യഥാവിധം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കുകയും വേണം. 2002ന് ശേഷം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്ന രേഖകള്‍ തയാറാക്കി വെക്കണമെന്നും പ്രവാസികള്‍ ഓണ്‍ലൈന്‍ മുഖേനയോ കുടുംബാംഗങ്ങള്‍ വഴിയോ ഫോം പൂരിപ്പിച്ചു നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.






