തിരുവല്ല: കൺസ്യൂമർ ഫെഡിൻ്റെ ഓണം വിപണി 2025ൻ്റെ താലൂക്ക് തല ഉദ്ഘാടനം തിരുവല്ലാ സർവ്വീസ് സഹകരണ ബാങ്കിൽ വച്ച് അസിസ്റ്റൻ്റ് രജിസ്ട്രാർ ബിനു വി നിർവ്വഹിച്ചു. തിരുവല്ലാ സർവ്വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് അഡ്വ. എസ്. എൻ. ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.കെ. ഗോപിദാസ്, ദീപാ വർമ്മ, അനീഷ് കാഞ്ഞിര മാലിയിൽ, സുകുമാരൻ’ ബാങ്ക് സെക്രട്ടറി പി. ശ്യാം എന്നിവർ പ്രസംഗിച്ചു






