Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsസ്വർണ അമ്പും...

സ്വർണ അമ്പും വില്ലും വെള്ളി ആനകളും അയ്യപ്പന് കാണിക്കയേകി തെലങ്കാന സംഘം

ശബരിമല: അയ്യപ്പന് സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമർപ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിംഗ് ബിസിനസുകാരനായ അക്കാറാം രമേശാണ് 120 ഗ്രാം സ്വർണ അമ്പും വില്ലും, 400 ഗ്രാം വരുന്ന വെള്ളി ആനകളും സന്നിധാനത്തെത്തി കാണിക്ക നൽകിയത്.

തന്റെ മകനായ അഖിൽ രാജിന് എം.ബി.ബി.എസിന് ഗാന്ധി മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചതിനെതുടർന്ന് താനും ഭാര്യ അക്കാറാം വാണിയും മകനുവേണ്ടി നേർന്ന കാണിക്കയാണിതെന്ന് അക്കാറാം രമേശ് പറഞ്ഞു. ഇപ്പോൾ രണ്ടാംവർഷ വിദ്യാർഥിയാണ് മകൻ.ഒമ്പതംഗ സംഘമായി പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയുമേന്തി രമേശും കൂട്ടരും മല ചവിട്ടി കാണിക്കയർപ്പിച്ചത്.

മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണ് ശ്രീകോവിലിന് മുന്നിൽവെച്ച് കാണിക്ക ഏറ്റുവാങ്ങി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യമൻ തീരത്ത് അഭയാര്‍ഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 മരണം

സന : യമൻ തീരത്ത് അഭയാര്‍ഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 മരണം. നിരവധി പേർക്ക് പരിക്ക് . ഞായറാഴ്ചയാണ് സംഭവം . 154 എത്യോപ്യൻ അഭയാർഥികളുമായി പോയ ബോട്ടാണ് മുങ്ങിയത്. 74...

നിലം വൃത്തിയാക്കുന്നതിനിടയിൽ കർഷകൻ കുഴഞ്ഞു വീണു മരിച്ചു

തിരുവല്ല: നിരണം പാടശേഖരത്തിൽ നിലം വൃത്തിയാക്കാൻ പോയ കർഷകൻ കുഴഞ്ഞ് വെള്ളത്തിൽ വീണു മരിച്ചു. ഇരതോട് ആശാൻകുടി കൊച്ചുമോൻ  (54)മരിച്ചത്. കഴിഞ്ഞ ദിവസം  രാവിലെ പാടശേഖരത്ത് പായൽ വാരുവാൻ പോയി വൈകുന്നേരമായിട്ടും തിരിച്ചുവരാത്തതിനെ...
- Advertisment -

Most Popular

- Advertisement -