Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaടെലിമെഡിസിൻ ബൈക്ക്...

ടെലിമെഡിസിൻ ബൈക്ക് ആംബുലൻസ് സേവനം ബിലീവേഴ്സിൽ തുടങ്ങി

തിരുവല്ല : ലോകത്തെ ആദ്യ ഓഗ്‌മെന്റഡ് റിയാലിറ്റി (AR) അധിഷ്ഠിത 5ജി ബൈക്ക് ആംബുലൻസ് സേവനത്തിന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടക്കമായി. അതിവേ​ഗ 5 ജി കണക്ടിവിറ്റിയുടെ സഹായത്തോടെ ടെലിമെഡിസിൻ സൗകര്യ ക്രമീകരണം കൂടിയുള്ളതാണ് ബിലീവേഴ്സ് ബൈക്ക് ആംബുലൻസിനെ മറ്റുള്ള ബൈക്ക് ആംബുലൻസിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

ട്രാഫിക് കുരുക്കുകളെയും ഇടുങ്ങിയ വഴികളെയും മറികടന്ന് അടിയന്തര ഘട്ടങ്ങളിൽ രോഗികളിലേക്ക് അതിവേഗം വൈദ്യസഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സേവനം സജ്ജമാക്കിയിരിക്കുന്നത്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ ഡോ. സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം  കാളിദാസ് ജയറാം ബിലീവേഴ്സ് ബൈക്ക് ആംബുലൻസ് സേവനം ഉദ്ഘാടനം ചെയ്തു.

സെപ്റ്റംബറിൽ ബിലീവേഴ്സ് ആശുപത്രിയിൽ നടക്കാൻ പോകുന്ന കാർഡിയോ -കിഡ്നി -മെറ്റാബോളിക്ക് ഹെൽത്ത് ദേശീയ സമ്മേളനത്തിന്റെ വിളംബര വീഡ‍ിയോ പ്രകാശനം തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ നിർവഹിച്ചു. കേരള ആരോഗ്യ സർവ്വകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജിംഗ് ഡയറക്ടറുമായ റവ. ഫാ. സിജോ പന്തപ്പള്ളിൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര ബിലീവേഴ്സ് ബൈക്ക് ആംബുലൻസിനെക്കുറിച്ച് ആമുഖപ്രഭാഷണം നടത്തി.

ഡപ്യൂട്ടി ഡയറക്ടറും എമർജൻസി വിഭാ​ഗം മേധാവിയുമായ ഡോ ഷമ്മി ഡ​ഗ്ലസ് ലാമ്പെർട്ട് കൃതജ്ഞത രേഖപ്പെടുത്തി.”സമയം ലാഭിക്കൂ, ജീവൻ രക്ഷിക്കൂ” എന്ന ആശയം മുൻനിർത്തി ആരംഭിച്ച ഈ സംരംഭത്തിലൂടെ അപകടസ്ഥലത്തെത്തുന്ന ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും ഓഗ്മെൻ്റഡ് റിയാലിറ്റി അധിഷ്‌ഠിത 5 ജി കണക്റ്റിവിറ്റി സൗകര്യമുള്ള സ്‌മാർട്ട് ഗ്ലാസ്സുകളിലൂടെ  ആശുപത്രിയിലെ ട്രോമ കെയർ വിദഗ്ദ്ധരുമായി തത്സമയം ബന്ധപ്പെടാൻ സാധിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈക്കത്തഷ്ടമി : കന്നട – തെലുങ്ക് സമൂഹം ക്ഷേത്രത്തിൽ നടത്തിയ സന്ധ്യവേല ഭക്തിസാന്ദ്രമായി

കോട്ടയം : വൈക്കത്തഷ്ടമിയുടെ മുന്നോടിയായി കന്നട – തെലുങ്ക് സമൂഹം ക്ഷേത്രത്തിൽ നടത്തിയ സന്ധ്യവേല ഭക്തിസാന്ദ്രമായി.ആയിരക്കുടം അഷ്ടാഭിഷേകം, പ്രാതൽ തുടങ്ങിയ വിശേഷാൽ വഴിപാടുകളും ഒറ്റപ്പണം സമർപ്പണവും നടന്നു. ബലിക്കൽ പുരയിൽ വെള്ള പട്ടു വിരിച്ചു...

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

തിരുവനന്തപുരം : അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന നിയമ ഭേദഗതി ബില്ലിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ടാണ് ബില്‍. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍...
- Advertisment -

Most Popular

- Advertisement -