തിരുവനന്തപുരം : വെള്ളനാട് കുളക്കോട് പത്തുവയസ്സുകാരിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ ദിൽഷിതയാണ് മരിച്ചത് .കുട്ടിയും അനുജത്തിയും അമ്മൂമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പുറത്തു പോയിരുന്ന അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഷാളില്‍ തൂങ്ങിയ നിലയില്‍ ശുചിമുറിയിൽ കുട്ടിയെ കണ്ടെത്തിയത്.പേനയ്ക്ക് വേണ്ടി ഇളയ കുട്ടിയുമായി തർക്കം ഉണ്ടായതായി പറയുന്നു. സംഭവത്തിൽ ആര്യനാട് പോലീസ് അന്വേഷണം ആരംഭിച്ചു.