Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഭീകരവാദം ഉപയോഗിച്ചു...

ഭീകരവാദം ഉപയോഗിച്ചു വിജയിക്കാനാവില്ല : പാകിസ്താനോട് പ്രധാനമന്ത്രി

ന്യൂഡൽഹി : കാർഗിൽ യുദ്ധവിജയത്തിന്റെ 25–ാം വാർഷികത്തിൽ ദ്രാസിലെ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചു. കാർഗിലിൽ വീരമൃത്യു വരിച്ചവർ അമരത്വം നേടിയവരാണ്. ഓരോ സൈനികന്റെയും ത്യാഗം അനുസ്മരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന് വേണ്ടി സൈനികർ ചെയ്യുന്ന ത്യാഗങ്ങൾ അനശ്വരമാണെന്നാണ് കാർഗിൽ വിജയ് ദിവസം നമ്മെ ഓർമ്മപ്പെടുത്തുന്നത്.പാക്കിസ്ഥാൻ മുൻകാല തെറ്റുകളിൽനിന്ന് പാഠം പഠിക്കുന്നില്ല. ഇപ്പോഴും പ്രകോപിപ്പിക്കൽ തുടരുന്നു.അവർ ചരിത്രത്തിൽനിന്ന് ഒന്നും പഠിച്ചിട്ടില്ല. ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് എന്റെ ശബ്ദം നേരിട്ട് കേൾക്കാൻ സാധിക്കുന്ന സ്ഥലത്ത് നിന്നാണ് ഞാൻ ഇത് പറയുന്നത്. ഭീകരവാദം ഉപയോഗിച്ചു വിജയിക്കാനാവില്ലെന്നും പ്രധാനമന്ത്രി പാക്കിസ്ഥാനെ ഓർമിപ്പിച്ചു

കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകൾ യുദ്ധസ്മാരകത്തിന് മുകളില്‍ പുഷ്പവൃഷ്ടി നടത്തി.ദ്രാസിലെ യുദ്ധസ്മാരകത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി വിവിധ പരിപാടികൾ നടത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാഹുൽ ഹിന്ദുക്കളെ അവഹേളിക്കുന്നു : കുമ്മനം രാജശേഖരൻ

പത്തനംതിട്ട : ഹിന്ദു സമൂഹത്തെ ഒന്നാകെ അവഹേളിച്ച് ലോകസഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം നാടിന് അപമാനകരവും ഭരണഘടന ലംഘനവും ആണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു.പത്തനംതിട്ടയിൽ ബിജെപി...

സപ്ലൈകോയിൽ നിന്ന് രണ്ടു ലിറ്റർ കേര വെളിച്ചെണ്ണ ലഭിക്കും

തിരുവനന്തപുരം : വെളിച്ചെണ്ണയുടെ വില ഉയരുന്ന സാഹചര്യത്തിൽ സപ്ലൈകോ വിൽപ്പനശാലകളിൽ നിന്ന് ഉപഭോക്താക്കൾക്ക് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് ഒന്നിൽ നിന്ന് രണ്ടു ലിറ്ററായി ഉയർത്തി. വിൽപ്പന വില 529 രൂപയുള്ള ഒരു...
- Advertisment -

Most Popular

- Advertisement -