Monday, December 29, 2025
No menu items!

subscribe-youtube-channel

HomeSpiritualപൊയ്കയിൽ ദിവ്യമാതാവിൻ്റെ...

പൊയ്കയിൽ ദിവ്യമാതാവിൻ്റെ 41 -മത് ദേഹവിയോഗ വാർഷിക ഉപവാസ ദിനാചരണം നാളെ മുതൽ

തിരുവല്ല:പ്രത്യക്ഷ രക്ഷാ ദൈവ സഭ  സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ ധർമ്മപത്നിയും മുൻ സഭാ പ്രസിഡൻ്റുമായിരുന്ന ദിവ്യമാതാവിൻ്റെ (വി. ജാനമ്മ) 41-മത് ദേഹവിയോഗ വാർഷിക ഉപവാസ ദിനാചരണം  29 മുതൽ ജനുവരി 5 വരെ സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിലും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള  ശാഖകളിലും നടക്കും. ദേഹവിയോഗ ഉപവാസ ദിനാചരണത്തിൻ്റെ  ഭാഗമായി ജനുവരി 4 ന് കുളത്തൂർ ദിവ്യമാതാ സ്മാരക മണ്ഡപത്തിലെ പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം  യുവജനസംഘത്തിൻ്റെ  നേതൃത്വത്തിൽ ആരംഭിക്കുന്ന പൊയ്ക തീർത്ഥാടന പദയാത്ര സഭാ  പ്രസിഡൻ്റ് വൈ.സദാശിവൻ ഉത്ഘാടനം ചെയ്യും.

വൈകിട്ട് സഭാ ആസ്ഥാനമായ ഇരവിപേരൂരിൽ എത്തിച്ചേരുന്ന പദയാത്രികരെ വിശുദ്ധ മണ്ഡപത്തിൽ ഗുരുകുല സമിതിയുടെ നേതൃത്വത്തിൽ സ്വീകരിച്ച് പദയാത്ര സമാപന പ്രാർത്ഥന നടക്കും. തുടർന്ന് വിശുദ്ധ മണ്ഡപത്തിൽ നടക്കുന്ന ധ്യാനയോഗത്തിൽ സഭാപ്രസിഡൻ്റ്, വൈസ് പ്രസിഡന്റ്, ഗുരുകുലശ്രേഷ്ഠൻ, ഗുരുകുല സമിതിയംഗങ്ങൾ, മേഖലാ, ശാഖ ഉപദേഷ്ടാ പ്രതിനിധികൾ എന്നിവർ പ്രഭാഷണങ്ങൾ നടത്തും.

ദിവ്യമാതാ തിരുശരീര വേർപാട് സമയമായ രാത്രി 11.55 ന് തങ്കവിലാസം  ബംഗ്ലാവിലെ ദിവ്യമാതാ സന്നിധിയിൽ സഭാ പ്രസിഡൻ്റ് വൈ.സദാശിവൻ്റെ മുഖ്യകാർമികത്വത്തിൽ പ്രത്യേക അനുസ്മരണ പ്രാർത്ഥന നടക്കും. ജനുവരി 5 ന് രാവിലെ വിശുദ്ധ മണ്ഡപത്തിൽ പ്രത്യേക പ്രാർത്ഥനയും ആത്മീയ യോഗവും ഉണ്ടായിരിക്കും.

ഉപവാസ ധ്യാന ദിനങ്ങളിൽ സഭാ വൈസ് പ്രസിഡന്റ് എം. പൊന്നമ്മ, ജനറൽ സെക്രട്ടറിമാരായ കെ.ഡി. സീത്കുമാർ, റ്റി.കെ. അനീഷ് , ഖജാൻജി ആർ.ആർ. വിശ്വകുമാർ, ജോയിൻ്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ, ഗുരുകുല സമിതിയംഗങ്ങൾ, ഹൈകൗൺസിൽ അംഗങ്ങൾ എന്നിവർ സഭയുടെ വിവിധ ശാഖകൾ സന്ദർശിച്ച് യോഗങ്ങൾ നടത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കദളിമംഗലം പടേനി – ഇരുവെള്ളിപ്പറ – തെങ്ങേലി കരക്കാരുടെ വലിയ ഇടപ്പടേനി ഇന്ന് : വെൺ പാലകരക്കാരുടെ  നാളെ

തിരുവല്ല: പ്രസിദ്ധമായ കദളിമംഗലം പടേനിയിൽ ഇരു വെള്ളിപ്പറ - തെങ്ങേലി കരക്കാരുടെ വലിയ ഇടപ്പടേനി ഇന്ന്  നടക്കും. രാത്രി 9.30 ന് വിളക്ക് വെച്ച് പുലവൃത്തത്തോടെ വലിയ ഇടപ്പടേനിയ്ക്ക് തുടക്കം ആകും ....

സുജിത് ദാസ് അടക്കമുള്ള പോലീസുകാർക്കെതിരെയുള്ള വീട്ടമ്മയുടെ പീഡന ആരോപണം : കള്ളപ്പരാതിയെന്ന് സർക്കാർ കോടതിയിൽ

കൊച്ചി : മലപ്പുറം മുൻ എസ് പി സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതി കളളപ്പരാതിയാണെന്ന് സർക്കാ‍ർ ഹൈക്കോടതിയിൽ.പരാതിക്കാരിയുടെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും പരാതിയിൽ യാതൊരടിസ്ഥാനവുമില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. എസ് പി...
- Advertisment -

Most Popular

- Advertisement -