Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ കുട്ടികൾക്കുള്ള...

സ്കൂൾ കുട്ടികൾക്കുള്ള ഇഗ്‌നൈറ്റ് പരിപാടിയുടെ അഞ്ചാമത് എഡീഷന് ബിലീവേഴ്സിൽ തുടക്കമായി

തിരുവല്ല:സ്കൂൾ കുട്ടികളിൽ ആരോഗ്യമേഖലയെക്കുറിച്ചും മെഡിക്കൽ പഠനരംഗത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുവാനായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി എല്ലാ വർഷവും നടത്തുന്ന ഇഗ്നൈറ്റ് വേനൽക്കാല ക്യാംപിന്  തുടക്കമായി.  മെഡിക്കൽ മേഖല കരിയറാക്കുവാൻ ഉദ്ദേശിക്കുന്ന പന്ത്രണ്ടു മുതൽ പത്തൊൻപത് വയസ്സുവരെ പ്രായമുള്ളവർക്കായി നടത്തുന്ന ക്യാംപ് കേരള ആരോഗ്യസർവകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളിൽ ഉദ്ഘാടനം ചെയ്തു.  മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ ഗിരിജാ മോഹൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പദ്മശ്രീ ജി ശങ്കർ വിശിഷ്ടാതിഥിയായി. ഡപ്യൂട്ടിഡയറക്ടറും ഇഗ്നൈറ്റ് കോ ഓർഡിനേറ്ററുമായ പ്രൊഫ ഡോ ജേക്കബ് ജസുറൻ,  അസോസ്സിയേറ്റ് ഡയറക്ടറും ബിലീവേഴ്സ് ഇൻറർനാഷണൽ ഹാർട്ട് സെൻറർ മേധാവി പ്രൊഫ ഡോ ജോൺ വല്യത്ത് , മെഡിക്കൽ സൂപ്രണ്ട് പ്രൊഫ ഡോ ജോംസി ജോർജ്, ചീഫ് നഴ്സിംഗ് ഓഫീസർ  മിനി സാറാ തോമസ്, ഫാർമക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ഡോ സാറാ കുര്യൻ കോടിയാട്ട്, എൻ ആർ സി എൻ സി ഡി എക്സിക്യൂട്ടിവ് ഡയറക്ടർ  ജോൺസൺ ഇടയാറൻമുള എന്നിവർ സംസാരിച്ചു.

അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഈ വർഷത്തെ ക്യാംപിൽ 60 ൽ അധികം പേർ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മനുഷത്വം വീണ്ടെടുക്കുകയാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം : പ്രമോദ് നാരായൺ എം.എൽ.എ

തിരുവല്ല : വിദ്യാഭ്യാസത്തിൻ്റെ പരമായ പ്രധാന ലക്ഷ്യം മനുഷ്യത്വം വീണ്ടെടുക്കുക എന്നാതാവണമെന്നും ധാർമ്മീകതയും നീതിബോധവും ഉയർത്തി പിടിക്കുന്ന തലമുറ ഉണ്ടാവണമെന്നും അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. വൈ.എം. സി.എ സബ് - റീജൺ...

മോഷണം നടത്തിയ സ്ത്രീയെ തന്ത്രപരമായി കൂടുക്കി  ജീവനക്കാരി

റാന്നി : ജൂവലറിയിൽ മോഷണം നടത്തിയ സ്ത്രീയെ തന്ത്രപരമായി കൂടുക്കി പൊലീസിൽ ഏൽപ്പിച്ച് മാതൃകയായി ജീവനക്കാരി. സ്വർണവള മോഷ്ടിച്ചതിന് ഇടുക്കി ഉടുമ്പൻചോല കൂന്തൽ ചിറയ്ക്കൽ വീട്ടിൽ ബിൻസി (46) ആണ് പിടിയിലായത്. ഇട്ടിയപ്പാറയിലെ...
- Advertisment -

Most Popular

- Advertisement -