കൊച്ചി : പീഡനക്കേസില്‍ നടനും എം.എല്‍.എ.യുമായ മുകേഷ്,നടന്മാരായ മണിയന്‍പിള്ള രാജു,ഇടവേള ബാബു, ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.എസ്. ചന്ദ്രശേഖരന്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുകേഷിന്റെയും ചന്ദ്രശേഖരന്റെയും അറസ്റ്റ് ഇന്നുവരെ കോടതി തടഞ്ഞിരുന്നു .
നടന്മാര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന പരാതിയില്‍ പ്രതികളുടെ അറസ്റ്റ് ഉടനില്ലെന്നും പ്രതികളുടെ മുൻകൂർ ജ്യാമാപേക്ഷയിലുള്ള കോടതി നടപടികള്‍ പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യലടക്കമുണ്ടാവുകയെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു .ഇടവേള ബാബു ഒഴികെയുള്ളവരുടെ ഹർജികളിൽ കോടതി ഇന്നലെ പ്രാഥമിക വാദം കേട്ട ശേഷമാണു നാലു ഹർജികളും ഒരുമിച്ചു പരിഗണിക്കാൻ മാറ്റിയത്.