Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsവീട്ടുമുറ്റം ഇടിഞ്ഞു...

വീട്ടുമുറ്റം ഇടിഞ്ഞു തോട്ടിലേക്ക് വീണു: ആറംഗ കുടുംബം അപകട ഭീതിയിൽ

തിരുവല്ല : നിരണം വില്യാരിയിൽ വീട്ടുമുറ്റം ഇടിഞ്ഞു തോട്ടിലേക്ക് വീണതിനെ തുടർന്ന് ആറംഗ കുടുംബം അപകട ഭീതിയിൽ. വില്യാരിയിൽ ഹരീഷ് ഭവനിൽ ഹരിദാസിന്റെ വീട്ടുമുറ്റമാണ്  ബുധനാഴ്ച രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന് താൽക്കാലിക സംരക്ഷണ ഭിത്തി തകർന്ന്  വീടിൻ്റെ മുമ്പിലൂടെ ഒഴുകുന്ന പമ്പയാറിന്റെ കൈവഴിയിലേക്ക് പതിച്ചത്.

നാലു വയസ്സുള്ള കുട്ടിയും പൂർണ്ണ ഗർഭിണിയായ യുവതിയും അടക്കം 6 അംഗങ്ങളാണ് വീട്ടിൽ താമസിക്കുന്നത്. മൂന്ന് മീറ്ററോളം നീളത്തിൽ മൂന്നടിയോളം വീതി വരുന്ന ഭാഗമാണ് തോട്ടിലേക്ക് ഇടിഞ്ഞുവീണത്. അയ്യൻ കോനാരി പാടശേഖരത്തിലേക്ക് വെള്ളം എത്തിക്കുന്ന മൈനർ ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള തോട്ടിലേക്കാണ് പുരയിടത്തിന്റെ താൽക്കാലിക സംരക്ഷണ ഭിത്തിയടക്കം ഇടിഞ്ഞുവീണത്.

മുറ്റത്തിന്റെ രണ്ടടി ഭാഗം കൂടി ഇടിഞ്ഞു വീണാൽ കിടപ്പു മുറിയടക്കം വീടിൻറെ ഒരു ഭാഗം പൂർണമായും തകർന്നു വീഴുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. വീടിൻറെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ഹരിദാസ് മൈനർ ഇറിഗേഷൻ വകുപ്പിൽ പരാതി നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാപ്പുവ ന്യൂഗിനിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം പേർ മണ്ണിനടിയിൽപ്പെട്ടതായി റിപ്പോർട്ട്

പോർട്ട് മൊറെസ്ബി:വെള്ളിയാഴ്ച പാപ്പുവ ന്യൂഗിനിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം പേർ മണ്ണിനടിയിൽപ്പെട്ടതായി യുഎൻ റിപ്പോർട്ട്. എൻഗ പ്രവിശ്യയിലെ കാവോകലാം ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് മുൻഗ്ലോ പർവത്തിന്റെ ഒരു ഭാഗം ഇടിഞ്ഞത്. മണ്ണിടിച്ചിൽ‌ ഇപ്പോഴും...

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി : ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വിഡിയോ ചിത്രീകരണം നടത്തുന്നതിന് ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തി.വിവാഹ ചടങ്ങുകള്‍ക്കും മറ്റു മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വിഡിയോ ചിത്രീകരണം അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.ക്ഷേത്രം നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും...
- Advertisment -

Most Popular

- Advertisement -