കോന്നി : റോഡരികിലെ കുളത്തിൽ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ആഞ്ഞിലിക്കുന്ന് വടക്കു പുറം ഭാഗത്തെ റോഡരികിലുള്ള കുളത്തിലാണ് ഇന്ന് വൈകിട്ട് മൃതദേഹം കാണപ്പെട്ടത്. ഇവിടെയുള്ള സോഡാ ഫാക്ടറിയിലെ തൊഴിലാളിയുടെ മൃതദേഹമാണ് കാണപ്പെട്ടതെന്ന് സമീപവാസികൾ പറഞ്ഞു.
ആഴമേറിയതും കാട് മൂടി കിടക്കുന്നതുമായ സ്ഥലത്താണ് കുളമുള്ളത്. സ്ഥിര യാത്രക്കാർക്ക് മാത്രമേ ഇവിടെ കുളം ഉണ്ടെന്ന് അറിയുകയുള്ളൂ വെന്ന് യാത്രക്കാർ പറഞ്ഞു. കോന്നി പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു