Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKonniതാമരപ്പള്ളി പാലക്കുഴി...

താമരപ്പള്ളി പാലക്കുഴി ഭാഗത്ത് കടുവ ഭക്ഷിച്ച പശുവിന്റെ ജഡം കണ്ടെത്തി

കോന്നി : കുളത്തുമണ്ണിൽ കടുവ ഇറങ്ങിയതായി സ്ഥിരീകരിച്ച താമരപ്പള്ളി പാലക്കുഴി ഭാഗത്ത് കടുവ ഭക്ഷിച്ച പശുവിന്റെ ജഡം കണ്ടെത്തി.
ദിവസങ്ങൾ പഴക്കമുള്ള ജഡമാണ് കണ്ടെത്തിയത്. ഹാരിസൺ മലയാളം പ്ലാന്റേഷൻ ഭാഗത്ത് വനപ്രദേശത്ത് ആണ് പശുവിന്റെ ജഡം കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം ആണ് ഇവിടെ പാടം ഫോറസ്റ്റ് അധികൃതർ ക്യാമറ സ്ഥാപിച്ചത്. ചൊവ്വ വൈകിട്ട്  ഇവിടെ കടുവയെ കണ്ടതായി നാട്ടുകാർ വനപാലകരെ വിവരം അറിയിച്ചത്.

താമരപ്പള്ളി അഭിജിത് ഭവനിൽ അജിത് കുമാറും മകൻ അഭിജിത്തും കാണാതായ പശുവിനെ അന്വേഷിച്ച് നടക്കുന്നതിനിടെയാണ് കടുവയെ കാണുന്നത്. സമീപവാസികളെ വിവരം അറിയിച്ചതോടെ ആളുകൾ എത്തി ബഹളം വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ കടുവ കാടിനുള്ളിലേക്ക് മറഞ്ഞു. സ്ഥലത്ത് കൂട് സ്ഥാപിച്ച് കടുവയെ പിടികൂടി ജനങ്ങളുടെ ആശങ്ക ഒഴിവാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇവാൻജലിക്കൽ  സഭ : കൺവൻഷൻ ടെൻറിന്റെയും, സ്ഥിരം വേദിയുടെയും പ്രതിഷ്ഠാ ശുശ്രൂഷ നടത്തി

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷൻ നടക്കുന്ന പന്തലിന്റെയും, സ്ഥിരം വേദിയുടെയും പ്രതിഷ്ഠാ ശുശ്രൂഷ ബിഷപ്പ് ഏബ്രഹാം നഗറിൽ നടത്തി. പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ്...

തെരഞ്ഞെടുപ്പ് റാലിക്കിടെ ഡൊണാൾഡ് ട്രംപിന് വെടിയേറ്റു

വാഷിംഗ്‌ടൺ : പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റു. വേദിയിൽ സംസാരിക്കുന്നതിനിടെയാണ് അക്രമി ട്രംപിന് നേരേ വെടിയുതിർത്തത്. ട്രംപിന്റെ വലത്തെ ചെവിയിലാണ് വെടിയേറ്റത്. നിലത്ത്...
- Advertisment -

Most Popular

- Advertisement -