Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsലേബർ കോൺക്ലേവ്...

ലേബർ കോൺക്ലേവ് 19 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : കേന്ദ്ര സർക്കാർ നടപ്പിലാക്കിയ തൊഴിൽ കോഡിനെതിരെ  ബദൽ നയം രൂപീകരിക്കാനായി സംസ്ഥാന സർക്കാർ ‘ലേബർ കോൺക്ലേവ് 2025’ സംഘടിപ്പിക്കുന്നു. ഡിസംബർ 19 രാവിലെ 10 ന് തിരുവനന്തപുരം തൈക്കാട് ലെമൺ ട്രീ പ്രീമിയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലേബർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.

ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന തൊഴിൽ നിയമങ്ങൾക്കെതിരായ യോജിച്ച പോരാട്ടത്തിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരും കോൺക്ലേവിൽ പങ്കെടുക്കുമെന്ന് സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ തൊഴിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

പഞ്ചാബ് തൊഴിൽ വകുപ്പ് മന്ത്രി തരുൺ പ്രീത് സിംഗ്, തമിഴ്‌നാട് തൊഴിൽ വകുപ്പ് മന്ത്രി സി.വി. ഗണേശൻ, ത്സാർഖണ്ഡ് തൊഴിൽ വകുപ്പ് മന്ത്രി സഞ്ചയ് പ്രസാദ് യാദവ്, തെലങ്കാന മന്ത്രി വിവേക് വെങ്കട്ടസ്വാമി എന്നിവരെ കൂടാതെ സംസ്ഥാന മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരും പങ്കെടുക്കും. സുപ്രീം കോടതി മുൻ ജഡ്ജിമാർ, അഡ്വക്കറ്റ് ജനറൽ, ദേശീയ-സംസ്ഥാന ട്രേഡ് യൂണിയൻ നേതാക്കൾ, നിയമ-അക്കാദമിക് വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന രണ്ട് പ്രധാന ടെക്‌നിക്കൽ സെഷനുകൾ കോൺക്ലേവിന്റെ ഭാഗമായി നടക്കും.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 01-12-2025 Bhagyathara BT-31

1st Prize : ₹1,00,00,000/- BM 893060 (PUNALUR) Consolation Prize ₹5,000/- BA 893060 BB 893060 BC 893060 BD 893060 BE 893060 BF 893060 BG 893060 BH 893060 BJ...

പതിനേഴുകാരിക്കുനേരെ ലൈംഗികാതിക്രമം : ഒരാൾ പിടിയിൽ

പത്തനംതിട്ട : സ്ഥിരമായി സ്ത്രീകൾക്കും കുട്ടികൾക്കും നേരേ അശ്ലീല പ്രദർശനം നടത്തുകയും, ശല്യമുണ്ടാക്കുകയും ചെയ്യുന്നയാളെ 17കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം ചേരിക്കൽ ലക്ഷം വീട് കോളനിയിൽ താമസം...
- Advertisment -

Most Popular

- Advertisement -