ചങ്ങനാശേരി: ആശമാരുടെ സമരത്തോട് മുഖ്യമന്ത്രിയുടെ അവഗണന അവസാനിപ്പിച്ചു സമരം ഒത്തുതീര്‍പ്പാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം.പുതുശ്ശേരി ആവശ്യപ്പെട്ടു. ആശസമരസഹായ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ നടത്തിയ പ്രതിഷേധദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരസഹായ സമിതി ചെയര്‍മാന്‍ ബാബുകുട്ടന്‍ചിറയുടെ അദ്ധ്യക്ഷതയില്‍ വി.ജെ. ലാലി, സലിം പി മാത്യു, പി.എച്ച്. നാസര്‍, മിനി കെ ഫിലിപ്പ്, എബി നീലംപേരൂര്‍, ഷിബു ജോസഫ്, റ്റി.എസ്. സലീം, പി.എച്ച്. അഷറഫ്, പി.എ. സാലി, മജീദ് ഖാന്‍, സിബിച്ചന്‍ ഇടശ്ശേരിപറമ്പില്‍, എന്‍.കെ. ബിജു, ഷിബു ഏഴേപുഞ്ചയില്‍, എന്‍. ഹബീബ്, അന്‍സാരി ബാപ്പു, പി. ഷൈനി എന്നിവര്‍ പ്രസംഗിച്ചു.






