Sunday, April 19, 2026
No menu items!

subscribe-youtube-channel

HomeNew Delhi78–ാം സ്വാതന്ത്ര്യദിനാഘോഷ...

78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം

ന്യൂഡൽഹി : രാജ്യം ഇന്ന് 78–ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു .പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തി.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു .വികസിത ഭാരതം@2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്യദിനത്തിന്റെ പ്രമേയം.

ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ 6,000 ത്തോളം പേരാണ് അതിഥികളായി എത്തിയത് .യുവാക്കൾ, ആദിവാസി സമൂഹം, കർഷകർ, വനിതാ പ്രതിനിധികൾ, സർക്കാർ സംരംഭങ്ങളുടെ സഹായത്തോടെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർ തുടങ്ങിയവരാണ് അതിഥികളായി എത്തിയത് . പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ഉണ്ട്. മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയ ശേഷമുളള ആദ്യ സ്വാതന്ത്ര്യദിനമാണ്‌.

 

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള ഉത്രട്ടാതി വള്ളംകളി : പ്രാദേശിക അവധി

പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി വള്ളംകളി ദിവസമായ 18 ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രദേശിക അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല. 

ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കേ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം:  എം.ടി. രമേശ്

കോഴിക്കോട്: ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കേ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്  ആവശ്യപ്പെട്ടു. യുവതീ പ്രവേശമാകാമെന്ന സര്‍ക്കാര്‍ മുന്‍...
- Advertisment -

Most Popular

- Advertisement -