Thursday, January 29, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലയുടേയും...

പത്തനംതിട്ട ജില്ലയുടേയും ആറന്മുള നിയോജക മണ്ഡലത്തിന്റേയും വികസനത്തിന്  ബജറ്റില്‍ പ്രാധാന്യം നല്‍കി: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : പത്തനംതിട്ട ജില്ലയുടേയും ആറന്മുള നിയോജക മണ്ഡലത്തിന്റേയും വികസനത്തിന് സംസ്ഥാന ബജറ്റില്‍ പ്രാധാന്യം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനു മായി, സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവയുടെ വികസനത്തിനായി ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയ്ക്ക് വിഹിതം 30 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നദികളില്‍ ഒന്നായ പമ്പാ നദി മാലിന്യമുക്തമാക്കുവാന്‍ ക്ലീന്‍ പമ്പാ പദ്ധതിക്കായി 30 കോടി രൂപ വകയിരുത്തി. ശബരിമല തീര്‍ത്ഥാടനവും മാരാമണ്‍ കണ്‍വന്‍ഷനും ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനും നടക്കുന്നത് പമ്പാ തീരവുമായി ബന്ധപ്പെട്ടാണ്. പത്തനംതിട്ടയിലെ തീര്‍ത്ഥാടന റോഡുകള്‍ വികസിപ്പിക്കുന്നതിനായി 15 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട കോര്‍ട്ട് കോംപ്ലക്‌സ് സ്ഥാപിക്കുന്നതിന് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. കെട്ടിട നിര്‍മ്മാണത്തിനായി ആദ്യഘട്ടമായി 5 കോടി വകയിരുത്തി. 5 കോടി രൂപയുടെ പത്തനംതിട്ട ഇറിഗേഷന്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനും ബജറ്റില്‍ തുക അനുവദിച്ചു.

കരീലമുക്ക്-ഓതറ മാമ്മൂട് – ഓതറ-പരമൂട്ടില്‍ക്കടവ് റോഡ്, പുത്തന്‍പീടിക – കൊടുംന്തറ റോഡ് ബി.എം & ബിസി ടാറിംഗ്, ബ്രാഞ്ച് റോഡ് – പരപ്പുഴ ക്രോസ് റോഡ് – ചിറയിറമ്പ് – തോണിപ്പുഴ – ആത്മാവ് – കുരിശുകവല റോഡ്, ഇലന്തൂര്‍ – ചിറക്കാല-കുഴിക്കാല – കുളത്തുങ്കല്‍ പടി റോഡ് ബി.എം & ബി.സി ടാറിംഗ്, തെക്കേമല – നാരങ്ങാനം റോഡ് ബി.എം & ബി.സി ടാറിംഗ്, കുളനട – സൊസെറ്റി പടി – കാരിത്തോട്ട റോഡ് ബി.എം & ബി.സി ടാറിംഗ് എന്നിവയ്ക്കും ബജറ്റില്‍ ആദ്യഘട്ടമായി തുക വകയിരുത്തിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് പ്രീമിയം എ സി ബസ്സുകളുടെ ഫ്ലാഗ് ഓഫ്

തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എ സി ബസുകളുടെ ഫ്ലാഗ് ഓഫ്  മുഖ്യമന്ത്രി  പിണറായി വിജയൻ ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നിർവഹിച്ചു. ഗതാഗത വകുപ്പ്...

കടുവ ഇറങ്ങിയതായി പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തി: മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.      

കോന്നി : കൂടൽ ഇഞ്ചപ്പാറ പ്രദേശത്ത് കടുവ ഇറങ്ങിയെന്ന് കാട്ടി വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് പാടം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ നൽകിയ പരാതിയെ തുടർന്ന് മൂന്ന് യുവാക്കളെ കൂടൽ...
- Advertisment -

Most Popular

- Advertisement -