തിരുവല്ല : മനുഷ്യ സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരായ പോരാട്ടവും ബോധവൽക്കരണവും നാം വസിക്കുന്ന തലമുറയോടുള്ള കടപ്പാട് ആണെന്നും ലഹരിയുടെ പിടിയിലായവരെ അതിൽ നിന്ന് മോചിപ്പിച്ച് പുതിയ മനുഷ്യനാക്കി സമൂഹത്തിൻ്റെ ഭാഗമാക്കി മാറ്റണമെന്നും ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഐ.എ.എസ്.
ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ ബോധവത്കരണമായി വൈ.എം.സി.എ സബ് – റീജൺ സമിതിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി കോർണറിൽ നടത്തിയ ലഹരി വിരുദ്ധ സായാഹ്ന സദസ്സ് മുക്തിഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി. എസ്. അഷാദ്, മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്താ, യോഗക്ഷേമ സഭ പ്രസിഡൻ്റ് അക്കീരമൺ കാളിദാസ ഭട്ടതിരി, മുത്തൂർ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൽ ഹാഫിസ് മുഹമ്മദ് റിഫാൻ ബാഖവി തുറവൂർ, മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, വൈ.എം.സി.എ റീജണൽ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ, റീജണൽ യൂത്ത് വിമൻസ് ചിൽഡ്രസ് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, സബ് റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ജേക്കബ് തോമസ് വഞ്ചിപ്പാലം, മുൻ റീജണൽ ചെയർമാൻ അഡ്വ. വി.സി സാബു, പ്രോഗ്രാം കൺവീനർ സജി മാമ്പ്രക്കുഴിയിൽ, അനാംസ് ഡയറക്ടർ ജോർജി ഏബ്രഹാം, മുൻ സബ് റീജൺ ചെയർമാൻന്മാരായ വർഗീസ് ടി. മങ്ങാട്, അഡ്വ. ജോസഫ് നെല്ലാനിക്കൽ, ജോ ഇലഞ്ഞിമൂട്ടിൽ, ജൂബിൻ ജോൺ, അഡ്വ. എം.ബി നൈനാൻ, കെ.സി മാത്യു, സബ് – റീജൺ വൈസ് ചെയർമാൻ അഡ്വ. നീതിൻ വർക്കി ഏബ്രഹാം, ഓർത്തഡോക്സ് സഭ മദ്യവർജന സമിതി ഭദ്രാസന സെക്രട്ടറി ബ്ലസ്സൻ കുര്യൻ തോമസ്, കോഴഞ്ചേരി സബ് – റീജൺ ചെയർമാൻ ജോസ് മാത്യു, ചെങ്ങന്നൂർ സബ് – റീജൺ മുൻ ചെയർമാൻ തോമസ് മണലേൽ, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
ബോധവത്കരണത്തിൻ്റെ ഭാഗമായി അനാംസിൻ്റെ നേതൃത്വത്തിൽ തെരുവ് നാടകം, മാജിക് ഷോ ബിലിവേഴ്സ് മെഡിക്കൽ കോളേജ് സംഘടിപ്പിക്കുന്ന ഫ്ലാഷ് മോബ്, സാഹൻ ബിൻ സലാമിൻ്റെ നേതൃത്വത്തിൽ റോളർ സ്കോറ്റിംഗ് എന്നിവ യോഗത്തിൽ അവതരിപ്പിച്ചു.