Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsയുഎസിൽ ട്രക്ക്...

യുഎസിൽ ട്രക്ക് കാറിൽ ഇടിച്ചു കയറി 4 ഇന്ത്യക്കാർ മരിച്ചു

ന്യൂയോർക്ക് : യുഎസിലെ ടെക്സാസിൽ ട്രക്ക് കാറിൽ ഇടിച്ചു കയറി നാല് ഇന്ത്യൻ പൗരന്മാർ മരിച്ചു.ആര്യൻ രഘുനാഥ് (27), ഫാറുഖ് ഷെയ്ഖ്(30) , ലോകേഷ് പാലച്ചാർള(28), ദർശിനി വാസുദേവൻ(25) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. അൻകൻസാസിലെ ബെന്റോൻവില്ലയിലേക്കുള്ള യാത്രാമദ്ധ്യേയാണ് അപകടമുണ്ടായത്.അമിതവേ​ഗത്തിലെത്തിയ ട്രക്ക് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ കത്തി നശിച്ചു.

ആര്യനും ലോകേഷും ഹൈദരാബാദ് സ്വദേശികളാണ്. ദർശിനി തമിഴ്നാട് സ്വദേശിയാണ്. കാർ പൂളിങ് ആപ്പ് വഴി ഇവർ ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമാണ് അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുമുള്ള ശിക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധിക്കുക. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍, മണികണ്ഠന്‍, വിജീഷ്,...

ചുറ്റുമതിലിന്റെ ശിലാസ്ഥാപനകർമ്മം നടന്നു

തിരുവല്ല : തിരുവിതാംകൂർ ദേവസ്വം ബോർഡ് വളഞ്ഞവട്ടം മണപ്പുറം മഹാദേവ ക്ഷേത്രത്തിന്റെ ഒന്നാം ഘട്ട പുനഃരുദ്ധാരണത്തിന്റെ ഭാഗമായിയുള്ള ചുറ്റുമതിലിന്റെ ശിലാസ്ഥാപനകർമ്മം ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് ബ്രഹ്മശ്രീ ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ രാവിലെ...
- Advertisment -

Most Popular

- Advertisement -