മലപ്പുറം : കൊണ്ടോട്ടിയിൽ നവവധു ഷഹാന മുംതാസ്(19) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ ബന്ധുക്കൾ. നിറത്തിന്‍റെ പേരിൽ ഭർത്താവ് അബ്‍ദുൾ വാഹിദ് ഷഹാനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിലും പെൺകുട്ടിയെ അപമാനിക്കുമായിരുന്നു .
കഴിഞ്ഞ വർഷം മേയ് 27നായിരുന്നു ഷഹാനയും വാഹിദും തമ്മിലുള്ള വിവാഹം. ഒരു മാസത്തിനുശേഷം ഗർഫിലേക്കു തിരിച്ചു പോയ വാഹിദ് ഫോണിലൂടെ നിറത്തിന്റെ പേരിൽ ഷഹാനയെ അവഹേളിച്ചിരുന്നതായി കുടുംബം പരാതിപ്പെടുന്നു .വിവാഹ ബന്ധത്തിൽ കടിച്ചു തൂങ്ങാതെ ഒഴിഞ്ഞു പൊയ്ക്കൂടെയെന്നു വാഹിദിന്‍റെ ഉമ്മ ചോദിച്ചെന്നും ബന്ധുക്കൾ പറയുന്നു.
ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജില്‍ ബിരുദവിദ്യാര്‍ഥിയായ ഷഹാനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് റജിസ്റ്റർ ചെയ്‌തിട്ടുണ്ട്.