Wednesday, October 29, 2025
No menu items!

subscribe-youtube-channel

HomeNewsഉണ്ണികൃഷ്ണൻ പോറ്റിയുടെ...

ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് അന്വേഷണ സംഘം വിവിധ രേഖകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് അന്വേഷണ സംഘം വിവിധ രേഖകൾ പിടിച്ചെടുത്തു. പുളിമാത്ത് വില്ലജ് ഓഫീസർ, വാർഡ്‌ അംഗം എന്നിവരുടെ സന്നിധ്യത്തിലായിരുന്നു പരിശോധന. കാരേറ്റുള്ള വീട്ടിൽ പരിശോധന തുടരുകയാണ്. അന്വേഷണത്തിലൂടെ എല്ലാം തെളിയും എന്നാണ് വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം.

തന്‍റെ കൈകൾ ശുദ്ധമാണ് എന്ന് ആദ്യം പറഞ്ഞ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായതോടെ നിലപാട് മാറ്റിയിരിക്കുകയാണ്. തന്നെ കവര്‍ച്ച നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നാണ് നിലവില്‍ പോറ്റിയുടെ വാദം. 5 പേരടങ്ങുന്ന ഒരു സംഘം ഏത് തരത്തില്‍ പ്രതികരിക്കണം എന്നതില്‍ വരെ നിര്‍ദേശം നല്‍കി എന്നാണ് പോറ്റി പറയുന്നത്.  തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കുന്നതാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി.

നടന്നത് വൻ ഗൂഢാലോചനയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷിനെ കൊണ്ടുവന്നതെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകി. കേസന്വേഷണത്തിൽ വരും ദിവസങ്ങൾ നിർണായകമാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 28-12-2024 Karunya KR-686

1st Prize Rs.80,00,000/- KH 174096 (KOZHIKKODE) Consolation Prize Rs.8,000/- KA 174096 KB 174096 KC 174096 KD 174096 KE 174096 KF 174096 KG 174096 KJ 174096 KK 174096...

നിരണം ചുണ്ടൻ ഡോക്ക് യാഡ് നാടിന് സമർപ്പിച്ചു

തിരുവല്ല: ജില്ലയുടെ പ്രഥമ ചുണ്ടനായ നിരണം ചുണ്ടന് തേവേരിൽ നിരണം ചുണ്ടൻ ജംഗ്ഷനിൽ വള്ളപ്പുര നിർമ്മാണം പൂർത്തിയാക്കി നിരണം ചുണ്ടൻ ക്യാപ്റ്റനും വ്യവസായ പ്രമുഖനായ കെ.ജി ഏബ്രഹാം നാടിന് സമർപ്പിച്ചു.  പ്രശ്‌സ്ത സംവിധായകൻ...
- Advertisment -

Most Popular

- Advertisement -