ന്യൂ ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടക്കും.ആദ്യ ഘട്ടം ഏപ്രിൽ 19 ന്.ഏപ്രില്‍ 26,മേയ് 7, 13, 20,25, ജൂൺ ഒന്ന് തീയതികളാണ് മറ്റ് ഘട്ടങ്ങൾ. ജൂൺ 4 നാണ് വോട്ടെണ്ണൽ.രണ്ടാം ഘട്ടമായ ഏപ്രില്‍ 26നാണ് കേരളത്തിലെ വോട്ടെടുപ്പ്.ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തിൽ മുഖ്യ കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു .