തിരുവനന്തപുരം:ഏഴ് വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയും അറസ്റ്റിൽ.കുട്ടിയുടെ അമ്മ അഞ്ജനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.രണ്ടാനച്ഛൻ മർദ്ദിക്കുമ്പോൾ അമ്മ കൂട്ടു നിന്നതായി കുട്ടി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് .ഇവരുടെ രണ്ടാം ഭർത്താവ് ആറ്റുകാൽ സ്വദേശി അനുവിനെ ഇന്നലെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു അറസ്റ്റ് ചെയ്തിരുന്നു.
കുട്ടിയുടെ ദേഹത്ത് മർദനമേറ്റതിന്റെ നിരവധി പാടുകളും മുറിവുകളുമുണ്ട്. അടിവയറ്റിൽ ചട്ടുകം കൊണ്ട് പൊള്ളിപ്പിച്ചെന്നും ഫാനിൽ കെട്ടിത്തൂക്കി മർദിച്ചെന്നും കുട്ടി മൊഴി നൽകിയിരുന്നു.കഴിഞ്ഞ ഒരു വർഷമായി രണ്ടാനച്ഛൻ ഇത്തരത്തിൽ ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്ന് അയൽവാസികളും പൊലീസിനു മൊഴി നൽകി.