ചെന്നൈ : തമിഴ്നാട് നിയമ സഭയിൽ സഭ ആരംഭിക്കും മുൻപ് ദേശീയഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് ഗവർണർ ആർ.എൻ.രവി ഇറങ്ങിപ്പോയി.ഇന്ന് രാവിലെ ഗവർണ്ണർ പങ്കെടുത്ത തമിഴ്നാട് നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്’ത്തിന് ശേഷം ദേശീയ ഗാനം ആലപിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയ ഗവർണർ ദേശീയഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഗവർണറുടെ ആവശ്യം സർക്കാർ തള്ളിയതോടെ ഗവർണർ നിയമസഭയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. തമിഴ്നാട് നിയമസഭ ഭരണഘടനയെയും ദേശീയഗാനത്തെയും ക്രൂരമായി അനാദരിച്ചെന്ന് രാജ്ഭവൻ എക്സിൽ കുറിച്ചു.