Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഓർത്തഡോക്സ് സഭയുടെ...

ഓർത്തഡോക്സ് സഭയുടെ മെറിറ്റ് ഈവനിംഗ് ജനുവരി 26ന് ശാസ്താംകോട്ട മാർ ഏലിയാ ചാപ്പലിൽ

കോട്ടയം: പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയവരും, കലാകായികരംഗങ്ങളിൽ മികവ് തെളിയിച്ചവരും വിവിധ അവാർഡ് ജേതാക്കളുമായ  സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി മലങ്കര ഓർത്തഡോക്സ് സഭ സംഘടിപ്പിക്കുന്ന മെറിറ്റ് ഈവനിംഗ് 2025 ജനുവരി 26ന് നടക്കും.

കൊല്ലം ശാസ്താംകോട്ട മാർ ഏലിയാ ചാപ്പലിൽ നടക്കുന്ന സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്ത് അവാർഡുകൾ സമ്മാനിക്കും.മനോരമ ന്യൂസ് ഡൽഹി ബ്യൂറോ ചീഫ്  നിഷ പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തും. ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ചടങ്ങിന്റെ അധ്യക്ഷനാകും.

യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത, ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ഫാ.സാംജി റ്റി ജോർജ്, ശ്രീ റോബിൻ പി അലക്സ് എന്നിവർ പ്രസംഗിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിജെപി ജനകീയ ധർണ്ണ സംഘടിപ്പിച്ചു

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബിജെപി നെടുമ്പ്രം പഞ്ചായത്ത് കമ്മിറ്റി  ജനകീയ ധർണ്ണ സംഘടിപ്പിച്ചു. ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് വിജയ കുമാർ മണിപ്പുഴ ഉദ്ഘാടനം...

പാണ്ഡവീയ മഹാവിഷ്ണു സത്രം : ഒരുക്കങ്ങൾ ആരംഭിച്ചു

ചങ്ങനാശ്ശേരി : അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് വേണ്ടിയുള്ളവിപുലമായ ഒരുക്കങ്ങൾ തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ ആരംഭിച്ചു. മെയ്‌ 10മുതൽ 17വരെയാണ് സത്രം നടക്കുന്നത്. മഹിളാ വിഭാഗം സ്രേണികളായി തിരിഞ്ഞുള്ള ഗൃഹ...
- Advertisment -

Most Popular

- Advertisement -