Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം മെഡിക്കൽ...

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം രോ​ഗി കുടുങ്ങി കിടന്നു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ ഒന്നര ദിവസം രോഗി കുടുങ്ങി കിടന്നു. ഓർത്തോ ഒപിയിൽ വന്ന ഉള്ളൂർ സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത് .ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രവീന്ദ്രൻ നായർ ലിഫ്റ്റിൽ കുടുങ്ങിയത്. രോഗി ലിഫ്റ്റിൽ കുടുങ്ങിയ വിവരം ആരും അറിഞ്ഞില്ല.സാങ്കേതിക പ്രശ്നം പരിഹരിക്കാനെത്തിയ ലിഫ്റ്റ് ഓപ്പറേറ്ററാണ് ഇന്ന് രാവിലെ അവശനിലയിൽ വയോധികനെ കണ്ടത്.

ശനിയാഴ്ച്ച രാവിലെയാണ് നടുവേദനയ്ക്ക് ചികിത്സ തേടി മെഡിക്കൽ കോളജിലെ ഓർത്തോവിഭാഗത്തിൽ രവീന്ദ്രൻ നായർ എത്തിയത് .ഒന്നാം നിലയിലേയ്ക്ക് പോകാൻ വേണ്ടി രവീന്ദ്രൻ നായർ ലിഫ്റ്റിൽ കയറിയ സമയത്താണ് ലിഫ്റ്റ് പ്രവർത്തന രഹിതമായത് . കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ നിലത്തു വീണ് പൊട്ടിയതിനാൽ ആരെയും വിളിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.രവീന്ദ്രൻ നായരെ കാണാതായതോടെ കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും 24 കുട്ടികളെ മാറ്റി

പത്തനംതിട്ട : പോക്‌സോ കേസിനെത്തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും 24 കുട്ടികളെ മാറ്റി.ജില്ലയിൽ തന്നെയുളള 4 സ്ഥാപനങ്ങളിലേക്കാണ് സിഡബ്ല്യൂസി കുട്ടികളെ മാറ്റിയത് . ഇവരുടെ തുടര്‍ വിദ്യാഭ്യാസം സിഡബ്ല്യൂസി ഉറപ്പാക്കും. അനാഥാലയത്തിലെ...

Kerala Lotteries Results : 11-03-2025 Sthree Sakthi SS-458

1st Prize Rs.7,500,000/- (75 Lakhs) SV 602245 (MALAPPURAM) Consolation Prize Rs.8,000/- SN 602245 SO 602245 SP 602245 SR 602245 SS 602245 ST 602245 SU 602245 SW 602245 SX...
- Advertisment -

Most Popular

- Advertisement -