കൊച്ചി :തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബുവിന്‍റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി .എതിർ സ്ഥാനാർത്ഥി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. മതചിഹ്നം ഉപയോഗിച്ച് കെ.ബാബു വോട്ട് തേടി എന്നാണ് ഹർജിയിയിൽ ഉന്നയിച്ചത്.
സിപിഎം നേതാവ് എം സ്വരാജിനെ 992 വോട്ടുകൾക്ക് തോൽപ്പിച്ചാണ് കെബാബു ജയിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിന് മുൻപ് വീടുകളിൽ വിതരണം ചെയ്ത വോട്ടേഴ്സ് സ്ലിപ്പുകൾക്കൊപ്പം ശബരിമല അയ്യപ്പന്‍റെ കൂടി പടം വിതരണം ചെയ്തെന്നും ഇതു തെരഞ്ഞെടുപ്പ്ചട്ട ലംഘനമാണെന്നും ആരോപിച്ചാണ് 2021 ജൂണിൽ എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്.