ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍നിന്ന് പിന്മാറി മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ.ജില്ലാ ഭരണകൂടവും പൊലീസും തെരച്ചിലിന് സഹകരിക്കുന്നില്ലെന്ന് മാൽപേ പറഞ്ഞു.ഇനി ഷിരൂരിലേക്ക് ഇല്ലെന്നും മടങ്ങുകയാണെന്നും അറിയിച്ച മൽപെ, അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു .
ഡ്രജർ ഉപയോഗിച്ച് മണ്ണുനീക്കി പരിശോധന നടക്കുമ്പോൾ സമീപത്തായി വെള്ളത്തിൽ മുങ്ങി പരിശോധന നടത്താനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിൽ നടത്തിയ തിരച്ചിലിൽ ആദ്യം ടയറുകളും പിന്നീട് ലോറിയുടെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു.