Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsഗർഭസ്ഥ ശിശുവിനെ...

ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : കൂടെ താമസിച്ചിരുന്ന യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന സംഭവത്തിൽ യുവാവിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു.പൊടിയാടി കാരാത്ര കോളനിയിൽ വടക്കേ പറമ്പൽ വീട്ടിൽ വിഷ്ണു ബിജു (22) ആണ് പുളിക്കീഴ് എസ് ഐ സുരേന്ദ്രൻ അറസ്റ്റ് ചെയ്തത്. 

ഈ കഴിഞ്ഞ 22 ന് രാത്രി ആയിരുന്നു സംഭവം. അന്ന് ഉച്ചയോടെ ചെങ്ങന്നൂരിലെ ആശുപത്രിയിൽ നടത്തിയ സ്കാനിംഗിൽ ആണ് കുട്ടി മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഞായറാഴ്ച ഉച്ചയോടെ പിടികൂടുകയായിരുന്നു. ഏകദേശം ഒരു വർഷം മുമ്പ് ആണ് കല്ലിശ്ശേരി തൈ മറവുങ്കര സ്വദേശിയായ യുവതിയെ വിഷ്ണു പൊടിയാടിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. 22 ന്  രാത്രി ഇരുവരും തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തിനിടെ വിഷ്ണു യുവതിയുടെ വയറ്റിൽ തൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞ് യുവതിയുടെ വീട്ടുകാർ എത്തി ചെങ്ങന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

എസ് ഐ സതീഷ്, വനിത സിവിൽ പോലിസ് ഓഫിസർ സുജ അൽഫോൺസ്, സി പി ഒന്മാരായ സന്തോഷ് കുമാർ, അനൂപ്, സുദീപ്, രഞ്ജു എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർഷക കോൺഗ്രസ് മാർച്ചും ധർണയും

തിരുവല്ല : സംഭരിച്ച നെല്ലിൻ്റെ വില അടിയന്തിരമായി കർഷകർക്ക് നൽകുക, കേന്ദ്രം വർദ്ധിപ്പിച്ച താങ്ങുവില കർഷകർക്ക് ലഭ്യമാക്കുക, നെല്ല് സംഭരണത്തിൻ്റെ ഹാൻഡിലിങ് ചെലവ് സർക്കാർ വഹിക്കുക, കർഷകർക്ക് ലഭിക്കുവാനുള്ള കുടിശിഖ തുകകൾ അടിയന്തിരമായി...

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികൾ അറസ്റ്റിൽ

പത്തനംതിട്ട: സ്റ്റോക്ക് എക്സ്ചേഞ്ച് വഴി സെക്യൂരിറ്റി നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് മൊബൈൽ ആപ്പിലൂടെ പന്തളം സ്വദേശികളുടെ പണം തട്ടിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണികൾ പിടിയിലായി. മലപ്പുറം കണ്ണമംഗലം, പടപ്പറമ്പ്  ചേറൂർ തറമണ്ണിൽ...
- Advertisment -

Most Popular

- Advertisement -