Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsപുതമൺ താല്കാലിക...

പുതമൺ താല്കാലിക പാതയിൽ മാലിന്യം തള്ളിയ വാഹനം പോലീസ് പിടികൂടി

പത്തനംതിട്ട : റാന്നി പുതമൺ താല്കാലികപാതയിൽ മാലിന്യം തള്ളിയവരെയും, വാഹനവും പോലീസ് പിടികൂടി. വാഹനത്തിൻ്റെ ഉടമയും, ഡ്രൈവറുമായഇടുക്കി സ്വദേശി താമരശ്ശേരിൽ റോബിൻ.റ്റി.ബി, കൊട്ടാരക്കര സ്വദേശി സന്തോഷ് ഭവനിൽ സുമ്പിൻ എന്നിവരെയാണ് റാന്നി പോലീസ് പിടികൂടിയത്.

പുതമൺ ,കീക്കോഴൂർ പ്രദേശങ്ങളിലെ റോഡുകളിൽ നിരന്തരം മാലിന്യം തള്ളുന്നത് നാട്ടുകാർക്ക് അസഹ്യമായ തിനെ തുടർന്ന് ചെറുകോൽപഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.സന്തോഷ് മാലിന്യം സ്ഥിരമായി കാണുന്ന പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറായിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മാലിന്യം ഇടുന്ന വാഹനം തിരിച്ചറിഞ്ഞത്.

റാന്നി എസ് ഐ ബി എസ് ആദർശിൻ്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ  ചെത്തോങ്കര റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെ പ്രതികൾ പിടിയിലായത്.

ഇട്ടിയപ്പാറയിൽ നിന്നും ശേഖരിച്ച മീൻ മാലിന്യങ്ങളാണ് പുതമണ്ണിൽ ഇട്ടതെന്ന് പോലീസ് പറഞ്ഞു. പോലീസ് വിശദമായി അന്വേഷിച്ച്  വരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കോട്ടയം : സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യത. ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്...

വയനാട് : തിരച്ചിൽ ഇന്നും തുടരുന്നു

വയനാട് : ഉരുൾപൊട്ടൽ  ദുരന്തത്തിന്റെ ഒൻപതാം ദിവസമായ ഇന്നും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു .നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും. വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന...
- Advertisment -

Most Popular

- Advertisement -